കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തു 

കലാഭാവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫൊറന്‍സിക് രേഖകളില്‍ വൈരുദ്ധ്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
കലാഭവന്‍ മണിയുടെ മരണം: അസ്വാഭാവിക മരണത്തിന് സിബിഐ കേസെടുത്തു 

എറണാകുളം: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

കലാഭാവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫൊറന്‍സിക് രേഖകളില്‍ വൈരുദ്ധ്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നാലെ കേസ് ഡയറി ചാലക്കുടി പൊലീസ് സിബിഐക്ക് കൈമാറി. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്.പാഡിയില്‍ അവശനിലയില്‍ കണ്ടെത്തിയ മണി ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിച്ചത്. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയത്തിനിട നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com