തൃശൂരില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി മൂന്നു മരണം

രണ്ട് സ്ത്രീകളും ആറുവയസ്സുള്ള കുട്ടിയുമാണ് മരിച്ചത്
തൃശൂരില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി മൂന്നു മരണം

തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പൊന്നാനി സ്വദേശികളായ രണ്ട് സ്ത്രീകളും ആറുവയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.
കുന്നംകുളം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാറിലേക്ക് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിയ്ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരിച്ചവരും പരിക്കേറ്റവരും ഇന്നോവ കാറിലുണ്ടായിരുന്നവരാണ്. പത്തുപേരാണ് കാറിലുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com