ലക്ഷ്മി നായര്‍ക്കെതിരെ പരാതി പിന്‍വലിച്ചത് സിപിഐ അറിവോടെയെന്ന് പരാതിക്കാരന്‍, വ്യക്തിപരമായ തീരുമാനമെന്ന് കാനം രാജേന്ദ്രന്‍

പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വിവേക്‌ -  പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ വക്കീലിന് മറ്റുവഴിയില്ലെന്ന് കാനം
ലക്ഷ്മി നായര്‍ക്കെതിരെ പരാതി പിന്‍വലിച്ചത് സിപിഐ അറിവോടെയെന്ന് പരാതിക്കാരന്‍, വ്യക്തിപരമായ തീരുമാനമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതി പിന്‍വലിച്ചത് സിപിഐയുടെ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വെളിപ്പെടുത്തല്‍. പരാതിപ്പെടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്ത എഐഎസ്എഫ് നേതാവ്  വിവേകാണ്, പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയത്. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തരമാണ് കേസ് പിന്‍വലിച്ചത്. ഇക്കാര്യം സംഘടനാ നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് അഭിപ്രായപ്പെട്ടു പറഞ്ഞു. പരാതി പിന്‍വലിച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. സമരം ചെയ്ത ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതും ഇക്കാര്യത്തില്‍ പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു കേസ് പിന്‍വലിച്ചതെന്നായിരുന്നു സിപിഐ, എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ അതിന് വിപരീതമായാണ് വിവേകിന്റെ പ്രതികരണം. എന്നാല്‍ പരാതിക്കാരന്‍ കേസ് പിന്‍വലിച്ചത് വ്യക്തിപരമായി എടുത്ത തീരുമാനമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ വക്കീലിന് മറ്റുവഴിയില്ലെന്ന് കാനം പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം എഐഎസ്എഫിനെ അറിയിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിവേകിനെതിരെ സംഘടനാ നടപടിയുണ്ടാകുമെന്നും കേസുമായി മുന്നോട്ട് പോകാനായിരുന്നു സംഘടനയുടെ തീരുമാനമെന്നും നേതാക്കള്‍ പറഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com