കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യും; ഉദ്ഘാടനം ജൂണ്‍ 17ന് 

നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച് ആശക്കുഴപ്പം നിലനിന്നിരുന്നു
കൊച്ചി മെട്രോ പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യും; ഉദ്ഘാടനം ജൂണ്‍ 17ന് 

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോയുടെ ഉദ്ഘാടന കാര്യത്തില്‍ നിലനിന്ന ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു.ജൂണ്‍ 17ന് ആലുവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ് ഉദ്ഘാടന തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തേ മെട്രോ ഉദ്ഘാടനം സംബന്ധിച്ച് ആശക്കുഴപ്പം നിലനിന്നിരുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി ക്ഷണിച്ച ദിവസം മോദി വിദേശ യാത്രയ്ക്ക് പോയി. പ്രധാനമന്ത്രി വന്നില്ലെങ്കില്‍ മുഖ്യമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിക്ക് വേണ്ടി കാത്തിരിക്കാന്‍ പറ്റില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. മെട്രോയുടെ ഉദ്ഘാടന ദിവസം തീരുമാനിച്ചിട്ടില്ലെന്നു പ്രാധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസമാദ്യം കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ സംഘം പരിശോധന നടത്തി അനുമതി നല്‍കിയതോടെയാണ് കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്‌നതിനുള്ള അവസാന കടമ്പയും കടന്നത്. അനുമതി ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് മെട്രോ ഉദ്ഘാടനം നടക്കുന്നത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്‌റ്റേഷനുകളുണ്ട്. റൂട്ടില്‍ ഇപ്പോള്‍ ട്രയല്‍ റണ്‍ നടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com