കണ്ണൂര്‍: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ പടയൊരുക്കം ജാഥയില്‍ അണികളെ ആവേശം കൊള്ളിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രമേശ് ചെന്നിത്തലയെ ചുമലിലേറ്റിയത് വിവാദമാവുന്നു. കഴിഞ്ഞ ദിവസം ജാഥ തളിപ്പറമ്പിലെത്തിയപ്പോഴാണ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതല മറന്ന് പ്രതിപക്ഷ നേതാവിനെ ചുമലിലേറ്റിയത്. അണികള്‍ക്കൊപ്പം ജാഥാ ലീഡറെ വേദി വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുമലിലേറ്റുകയും ചെയ്തിരുന്നു. ഈ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നേതാക്കള്‍ക്ക് വഴിയൊരുക്കേണ്ട ചുമതല മാത്രമാണ ്‌സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത് എന്നാല്‍ പൊലീസുകാര്‍ യുഡിഎഫ് പ്രവര്‍ത്തകരായി മാറുകയാണുണ്ടായതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചെന്നിത്തലയോട് പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ഏതായാലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ