കൊച്ചി : കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന നവനീതിപ്രസാദ് സിംഗ് വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം. കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ആക്ടിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് തിങ്കളാഴ്ച ചുമതലയേല്‍ക്കും.
1981 ലാണ് ആന്റണി ഡൊമിനിക് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. 1981 മുതല്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും, 1986 മുതല്‍ കേരള ഹൈക്കോടതിയിലും അഭിഭാഷകനായി സേവനം അനുഷ്ഠിച്ചു. 2007 ജനുവരി 30 ന് അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ആന്റണി ഡൊമിനിക്, 2008 ഡിസംബര്‍ രണ്ടിന് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ