സോളാര്‍ റിപ്പോര്‍ട്ട് തത്സമയം കാണാം; സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും

സോളാര്‍ റിപ്പോര്‍ട്ട് സഭാസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും - റിപ്പോര്‍ട്ട് പൂര്‍ണമായും പരിഭാഷപ്പെടുത്തി എംഎല്‍എമാര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും
സോളാര്‍ റിപ്പോര്‍ട്ട് തത്സമയം കാണാം; സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ആളുകള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സോളാര്‍ റിപ്പോര്‍ട്ട് സഭാ സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും. വ്യാഴാഴ്ചയാണ് ജസ്റ്റിസ് ശിവരാജന്‍ ക്്മ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പ്രത്യക സമ്മേളനം ചേരുന്നത്. പ്രത്യേക സമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നത്. സാധാരണയായി ചോദ്യത്തോരവേള മാത്രമാണ് ലൈവായി സംപ്രേക്ഷണം ചെയ്യാറുള്ളത്. 

സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് നിയമസഭയില്‍ വ്യാഴാഴ്ച ചര്‍ച്ചയുണ്ടാകില്ല. അതേസമയം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും നിയമപോദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും പറ്റി മുഖ്യമന്ത്രി പ്രത്യേക പ്രസ്താവനകള്‍ നടത്തും. 

നാലുഭാഗങ്ങളായി 1073 പേജുള്ള റിപ്പോര്‍ട്ട് പൂര്‍ണമായും പരിഭാഷപ്പെടുത്തി സാമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. അന്നുതന്നെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നിയമസഭയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. നിയമസഭയില്‍ സമര്‍പ്പിക്കുന്നതോടെ ഇത് പൊതുരേഖയായി മാറും. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ഇത് പ്രസിദ്ധികരിക്കും

സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ തനിക്ക് റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിലെ കോണ്‍ഗ്രസിനെതിരായ ഭാഗങ്ങള്‍ മാത്രം മുഖ്യമന്ത്രി പുറത്തുവിട്ടത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നുമിയിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം. ടേംസ് ഓഫ് റെഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും തുടരന്വേഷണമാകാമെന്ന്് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com