പൊലീസ് ആസ്ഥാനം പൊലീസ് സ്റ്റേഷനാക്കി സോളാര്‍ അന്വേഷണം; സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും

സോളാര്‍ കേസ് അന്വേഷണത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മേല്‍നോട്ടം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്
പൊലീസ് ആസ്ഥാനം പൊലീസ് സ്റ്റേഷനാക്കി സോളാര്‍ അന്വേഷണം; സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും

തിരുവനന്തപുരം: പൊലീസ് ആസ്ഥാനം പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി സോളാര്‍ അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍. സോളാറുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഇവിടെയാകും. 

സര്‍ക്കാര്‍ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിലെ തലവന്‍ പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്രകശ്യപാണ്. ഐജി ഇരിക്കുന്ന സ്ഥലം തന്നെ പൊലീസ് സ്റ്റേഷനാക്കി വിജ്ഞാപനം ഇറക്കുന്ന അപൂര്‍വ നടപടിയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. 

സോളാര്‍ കേസുകള്‍ക്ക് മാത്രമായിരിക്കും വിജ്ഞാപനം ബാധകമാവുക എങ്കിലും ഇതാദ്യമായാണ് പൊലീസ് ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനാക്കി കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും പൊലീസ് ആസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ ഇറക്കുന്ന വിജ്ഞാപനത്തില്‍ വ്യക്തമാക്കും. 

എന്നാല്‍ സോളാര്‍ കേസ് അന്വേഷണത്തില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മേല്‍നോട്ടം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്. അന്വേഷണ ചുമതല ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന് നല്‍കുന്നതില്‍ ബെഹ്‌റയ്ക്ക് അതൃപ്തിയുണ്ടായിരുന്നു എന്നുമാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com