ന്യൂഡല്‍ഹി: ഹാദിയ സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജിലേക്ക് ഉച്ചയ്ക്ക് 1.20-ഓടെ യാത്ര തിരിക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്റിഗോ വിമാന മാര്‍ഗം കോയമ്പത്തൂരിലെത്തിക്കും. അവിടെ നിന്നും റോഡുവഴിയാണ് ഹാദിയയെ സേലത്തെ കോളജിലേക്ക് മാറ്റുക. പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഹാദിയയെ സേലലത്തേക്ക് കൊണ്ടുപോകുന്നത്. ഹാദിയയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന സിപ്രീംകോടതി നിര്‍ദേശം മെഡിക്കല്‍ കോളജ് ഡീന്‍ ഏറ്റെടുത്തിരുന്നു.
നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ് അധികൃതരോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്. 2.30-നുള്ള വിമാനത്തില്‍ ഹാദിയയുടെ മാതാപിതാക്കള്‍ യാത്ര തിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ