ഒഖി ചുഴലിക്കാറ്റും മഴയും: ഇതുവരെ മരിച്ചത് എട്ടുപേര്‍

ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഇതുവരെ ഇരു സംസ്ഥാനങ്ങളിലുമായി എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 
ഒഖി ചുഴലിക്കാറ്റും മഴയും: ഇതുവരെ മരിച്ചത് എട്ടുപേര്‍

തിരുവനന്തപുരം: കേരള- തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ഒഖി ചുഴലിക്കാറ്റ് ശക്തമാകുന്നു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഇതുവരെ ഇരു സംസ്ഥാനങ്ങളിലുമായി എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ്‌ കാട്ടക്കട സ്വദേശി അപ്പു നാടാര്‍ (73), ഭാര്യ സുമതി(68) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയില്‍ ഓട്ടോയുടെ മുകളില്‍ മരം വീണ് ഡ്രൈവര്‍ വിഷ്ണു മരിച്ചു. വിഴിഞ്ഞത്ത് മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വിഴിഞ്ഞം സ്വദേശി അല്‍ഫോണ്‍സയാണ് (65) മരിച്ചത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നാലു പേര്‍ മരിച്ചു.

ചുഴലിക്കാറ്റ് തിരുവനന്തപുരം തീരത്തിന് 60 കിലോമീറ്റര്‍ അകലെയെത്തി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ വീശിയടിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്ളിലേക്കു വലിഞ്ഞു. ഇതോടെ തീരത്തെ കച്ചവടക്കാരെയും വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചു. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം സുനാമി ഉണ്ടാകുമെന്ന രീതിയില്‍ ഭീതിപരത്തുന്ന രീതിയില്‍ പ്രചരിക്കുന്ന വാട്‌സ്ആപ് സന്ദേശങ്ങളും വിഡിയോകളും വ്യാജമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com