ഗുരുവായൂരിന് പിന്നാലെ ദിലീപ് ശബരിമലയിലും ദര്‍ശനം നടത്തി

ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്
ഗുരുവായൂരിന് പിന്നാലെ ദിലീപ് ശബരിമലയിലും ദര്‍ശനം നടത്തി

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 
ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടിക്കെട്ടേന്തി വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. 

സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയതിന് ശേഷം തന്ത്രിയേയും രണ്ട് മേല്‍ശാന്തിമാരേയും ദിലീപ് കണ്ടു. സന്നിധാനത്തെത്തിയ ദിലീപ് നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാട് നടത്തി. 

ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചതിന് ശേഷമായിരുന്നു മലയിറങ്ങിയത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com