സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണം: മുഖ്യമന്ത്രി

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണം: മുഖ്യമന്ത്രി

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ 'കുടുംബശ്രീ സ്‌കൂളി'ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയെ എല്ലാവരും പിന്താങ്ങുന്നു എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്കുണ്ടായ ദുരനുഭവം മറക്കാന്‍ പാടില്ല. കാരണം കുടുംബശ്രീയെ പൂര്‍ണ്ണമായും നിര്‍ജീവമാക്കാനുള്ള നീക്കം നമ്മുടെ സംസ്ഥാനത്ത് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്തുകൊണ്ടങ്ങനെയൊരു നീക്കം നടന്നു എന്ന കാര്യങ്ങളിലേക്കൊന്നും ഇപ്പോള്‍ ഞാന്‍ പോകുന്നില്ല. അത് നിങ്ങള്‍ വിശദമായി മനസിലാക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയും കുറിപ്പും

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണം. ആ നിലയ്ക്ക് ഈ പ്രസ്ഥാനം വളര്‍ന്നിട്ടുണ്ട്. അംഗങ്ങളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം.

സാമൂഹ്യാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ 'കുടുംബശ്രീ സ്‌കൂളി'ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com