മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് കൊടുക്കും: കണ്ണൂരുകാരന്‍ ഫോട്ടോഗ്രഫറുടെ വാഗ്ദാനം

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ഇക്കാര്യം വ്യക്തമാക്കിയത്.
മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് കൊടുക്കും: കണ്ണൂരുകാരന്‍ ഫോട്ടോഗ്രഫറുടെ വാഗ്ദാനം

വ്യത്യസ്തച മതങ്ങളില്‍പ്പെട്ടവര്‍ കല്യാണം കഴിക്കുമ്പോള്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും. പിന്തുണയ്ക്കുന്നവരേക്കാള്‍ കുറ്റപ്പെടുത്തുന്നവരായിരിക്കും ചുറ്റിലും. എന്നാല്‍ ഇതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായി റഫീഖ് തളിപ്പറമ്പ എന്ന യുവാവ് രംഗത്തു വന്നിരിക്കുകയാണ്.

മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്തുകൊടുക്കുമെന്ന് സ്വതന്ത്രചിന്തകനായ ഈ യുവാവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് ഇക്കാര്യം വ്യക്തമാക്കിയത്. മിശ്രവിവാഹിതര്‍ക്ക് സ്‌നേഹോഷ്മളമായ അഭിവാദ്യങ്ങള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത പോസ്റ്റില്‍ മൂന്ന് ദമ്പതിമാരുടെ ചിത്രങ്ങളാണുള്ളത്.

അതില്‍ ഒന്ന് ഇന്നലെ വിവാഹിതരായ ജസീല- ടിസോ ദമ്പതികളുടെ ഫോട്ടോയാണ്. 'മതരഹിതമായ ചടങ്ങുകളോടെ മിശ്രവിവാഹം നടത്തുന്നവര്‍ക്ക് ഫോട്ടോഗ്രഫിസേവനം തികച്ചും' സൗജന്യമായി' എന്ന കുറിപ്പോടെയുള്ള ഫോട്ടോ ഫോണ്‍ നമ്പര്‍ സഹിതമാണ് റഫീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ റഫീഖ് ഒബ്‌സ്‌ക്യൂറ എന്നപേരില്‍ പത്തു വര്‍ഷമായി സ്റ്റുഡിയോ നടത്തിവരികയാണ്. മതത്തിലെ വിവിധ ദുരാചാരങ്ങളെയും ചോദ്യം ചെയ്ത റഫീഖിന്റെ സ്റ്റുഡിയോ നേരത്തെ മതമൗലികവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com