മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകം; സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി 

2016 നവംബറില്‍ നിലമ്പൂര്‍ വനമേഖലയിലെ കരുളായിപടുക്ക പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കുപ്പുദേവരാജ്, അജിത എന്നീ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്
മാവോയിസ്റ്റ് നേതാക്കളുടെ കൊലപാതകം; സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി 



കൊച്ചി: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ പി.എ പൗരനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

2016 നവംബറില്‍ നിലമ്പൂര്‍ വനമേഖലയിലെ കരുളായിപടുക്ക പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കുപ്പുദേവരാജ്, അജിത എന്നീ മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയത് എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com