ആറാട്ട് എഴുന്നള്ളിപ്പിനായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്ന ഒരേയൊരു വിമാനത്താവളമാകും തിരുവനന്തപുരത്തേത്‌

പൈന്‍കുനി, അല്‍പാസി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി കൊണ്ടുപോകുന്നത് വര്‍ഷങ്ങളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ്
ആറാട്ട് എഴുന്നള്ളിപ്പിനായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്ന ഒരേയൊരു വിമാനത്താവളമാകും തിരുവനന്തപുരത്തേത്‌

ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന എഴുന്നള്ളിപ്പിന്റെ പേരില്‍ വിമാനത്താവളം അടച്ചിടുന്ന് ഒരു പക്ഷെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മാത്രമായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈന്‍കുനി, അല്‍പാസി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം ശംഖുമുഖം കടപ്പുറത്തേക്ക് ആറാട്ടിനായി കൊണ്ടുപോകുന്നത് വര്‍ഷങ്ങളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ്. 

ഈ വര്‍ഷത്തെ പൈന്‍കുനി അല്‍പാസി ഉത്സവത്തിന്റെ പത്താം ദിനമായ നാളെ ആറാട്ടിനായി വിഗ്രഹം പുറത്തെടുക്കും. ഇതിലൂടെ അഞ്ച് മണക്കൂര്‍ ഇവിടെ വിമാന സര്‍വീസുകള്‍ തടസപ്പെടും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും, സര്‍വീസില്‍ വരുത്തേണ്ട മാറ്റങ്ങളും നിര്‍ദേശിച്ച് വിമാനത്താവളം അധികൃധര്‍ എയര്‍സ്‌പേസ് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടം(NOTICE TO AIRMAN) നല്‍കും. 

സായുധരായ സിഐഎസ്എഫ് ജവാന്മാരുടെ കാവലിനുള്ളുലൂടെയായിരിക്കും റണ്‍വേ കടന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പോവുക. ആറാട്ടിന് ശേഷം റണ്‍വേ കടന്ന് അതേ വഴിയിലൂടെ തന്നെ ഘോഷയാത്ര തിരിച്ചുവരും. 

നാളെ വൈകീട്ട് നാല് മണി മുതല്‍ 9 മണിവരെയുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടുമെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ആറാട്ട് വഴി കടന്നുപോകുന്നത് വിമാനത്താവളം റണ്‍വേയിലൂടെയാണെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com