സോളാര്‍ റിപ്പോര്‍ട്ടിനായുള്ള ഉമ്മന്‍ചാണ്ടിയുടെ വിവരാവകാശ അപേക്ഷ തള്ളി

മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സാധിക്കില്ല എന്നാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരിക്കുന്ന മറുപടി
സോളാര്‍ റിപ്പോര്‍ട്ടിനായുള്ള ഉമ്മന്‍ചാണ്ടിയുടെ വിവരാവകാശ അപേക്ഷ തള്ളി

തിരുവനന്തപുരം: സോളാര്‍ കമീഷന് റിപ്പോട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ വിവരാവകാശ അപേക്ഷ സംസ്ഥാന പബ്ലിക് ഇര്‍ഫര്‍മേഷന്‍ ഓഫിസര്‍ മടക്കി. മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ സാധിക്കില്ല എന്നാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരിക്കുന്ന മറുപടി. 

മന്ത്രിസഭാ തീരുമാനമനുസരിച്ച് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിന് ശേഷം മാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് മറുപടിയില്‍ പറയുന്നു. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുന്നതിന് ഉമ്മന്‍ ചാണ്ടി അപേക്ഷ സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് കിട്ടില്ലെന്ന് മറുപടി നല്‍കിയതോടെ നിയമം അനുസരിച്ച് ഇനി അപ്പീല്‍ അധികാരിയെ സമീപിക്കാം. അതിന് 30 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതി. അപ്പോഴേക്കും നിയമസഭ കഴിയും.റിപ്പോര്‍ട്ടി?െന്റ പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചാലും നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ ഉദ്ദേശിക്കുന്നെന്ന് സര്‍ക്കാര്‍ മറുപടി നല്‍കും. റിപ്പോര്‍ട്ടി?െന്റ ഉള്ളടക്കം എന്താണെന്ന് അറിയാതെ ഒരു നീക്കവും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com