മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു കൊല്ലം സ്വദേശികള്‍ മരിച്ചു

ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം. മരിച്ച നാലുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു കൊല്ലം സ്വദേശികള്‍ മരിച്ചു

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുമലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്,സജീന ഫിറോസ് എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവര്‍ ഇതെ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം. മരിച്ച നാലുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹന ടിപ്പര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com