ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു

 മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഡിജിപി എറണാകുളം റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തി
ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു

തിരുവനന്തപുരം: മതേതരവാദികളായ എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രസംഗം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ കേരളത്തിന്റെ അന്തരീക്ഷം മാറ്റി മറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശശികലയുടെ പ്രംസഗത്തിനെതിരെ ഡിവൈഎഫ്‌ഐയും പറവൂര്‍ എംഎല്‍എ വി.ഡി.സതീഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ ഡിജിപി എറണാകുളം റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തി.

ശശികലയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശശികല ഇതിനുമുന്‍പ് നിരന്തരം ഇതുപോലുള്ള പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ് ഇത്തരം വിഷം വമിക്കുന്ന പ്രസ്താവനകള്‍ വീണ്ടും നടത്താന്‍ ശശികലയ്ക്ക് ധൈര്യം നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

ഗൗരി ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍ കൊല്ലപ്പെടാമെന്നാണ് ശശികല ഭീഷണി മുഴക്കിയിരിക്കുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരെ വാചക കസര്‍ത്തല്ലാതെ ക്രിയാത്മക നടപടികള്‍ ഒന്നും ഇടത് സര്‍ക്കാരിന്റെ ഭാഗത്ത നിന്നും ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com