കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്താണെന്ന് കോടിയേരി

വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി - ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി
കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്താണെന്ന് കോടിയേരി

മലപ്പുറം: കെഎന്‍എ ഖാദര്‍ വേങ്ങര സ്ഥാനാര്‍ത്ഥിയായത് മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളെ ബ്ലാക്‌മെയില്‍ ചെയ്തിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിന് സംഘടനാപരമായ പാപ്പരത്തം സംഭവിച്ചെന്ന് കോടിയേരി പറഞ്ഞു. പാണക്കാട് തങ്ങളുടെ ആധിപത്യത്തിന് പകരം പണാധിപത്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു വേങ്ങരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

ഭരണത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തെക്കുറിച്ചുള്ള മതിപ്പ് വര്‍ധിച്ചിട്ടുണ്ട്. ഇത് വേങ്ങരയില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിക്ക് ഒരു ലക്ഷം വോട്ട് വര്‍ധിച്ചത് നേട്ടമായി. വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങളാണെന്നും എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടാണോ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കുന്നതെന്നും കോടിയേരി ചോദിച്ചു. മോദി സര്‍ക്കാര്‍ 16 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ് നടത്തുന്നത്. ബിജെപി വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണക്കാരുടെ സംരക്ഷകരാണെന്നും കോടിയേരി പറഞ്ഞു. പശുവിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് 36 പേരെയാണെന്നും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com