അതെല്ലാം മേല്‍ഘടകം ചെയ്തുകൊള്ളും; മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച നേതാവിനെതിരായ പരാതി യോഗത്തില്‍ ഉന്നയിക്കേണ്ടെന്ന് ബിജെപി

മഹിള മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ബിജെപി മധ്യ മേഖലാ സംഘടനാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
അതെല്ലാം മേല്‍ഘടകം ചെയ്തുകൊള്ളും; മഹിളാ മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച നേതാവിനെതിരായ പരാതി യോഗത്തില്‍ ഉന്നയിക്കേണ്ടെന്ന് ബിജെപി

കൊച്ചി: മഹിള മോര്‍ച്ച പ്രവര്‍ത്തകയ്ക്ക് ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ബിജെപി മധ്യ മേഖലാ സംഘടനാ സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. ഇന്നലെ നടന്ന മഹിളാ മോര്‍ച്ച യോഗത്തില്‍ വിഷയമുന്നയിച്ച പ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും മേല്‍ഘടകം വേണ്ടത് ചെയ്തുകൊള്ളുമെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ മറുപടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലായെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നു. 

എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഘടനാ സെക്രട്ടറിയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ് പ്രതികരിച്ചു. 

പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം രൂപംനല്‍കിയ അഞ്ചംഗ സമിതിയിലെ നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയിന്‍മേല്‍ നടപടി സ്വീകരിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ മഹിളാ മോര്‍ച്ചയില്‍ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. 

യുവനേതാവിന്റെ ശല്യം സഹിക്കാനാവാതെയാണ് ടൂര്‍ ടാക്‌സി ഡ്രൈവറായ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. മൊബൈല്‍ ആപ്പ് വഴിയാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്കു മാറ്റി. തുടര്‍ന്ന് നേതൃത്വത്തിലെ ചിലരും യുവതിയുടെ ഭര്‍ത്താവുമായി കശപിശയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 

വി മുരളീധരന്‍ പക്ഷത്ത് അടുത്ത കാലം വരെ സജീവമായി നിന്നയാളാണ് എബിവിപി മുന്‍ സംസ്ഥാന നേതാവ് കൂടിയായിരുന്ന ഇയ്യാള്‍. മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന തെളിവെടുപ്പില്‍ ഇയാള്‍ മുരളിപക്ഷത്തെ പ്രമുഖനെതിരെ മൊഴി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com