ആക്രമിക്കപ്പെട്ട ആ നടി രാമലീല കാണുമോ... ഭാഗ്യലക്ഷ്മി പറയുന്നു

ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ടിവിയിലാണ് ഈ ചിത്രം കാണിക്കുന്നതെങ്കില്‍ കേരളമൊന്നാകെ ഈ ചിത്രം കാണുമെന്നും ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട ആ നടി രാമലീല കാണുമോ... ഭാഗ്യലക്ഷ്മി പറയുന്നു

കൊച്ചി:  ദിലീപ് ചിത്രം രാമലീല റിലീസ് ദിവസം തന്നെ കാണുമെന്ന് നടി ഭാഗ്യലക്ഷ്മി.  ഈ ചിത്രം ദിലീപിന്റെത് മാത്രമല്ലെന്നും മറ്റുപലരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും ദിലീപിനെ മുന്‍നിര്‍ത്തി മാത്രം ഈ ചിത്രത്തെ കാണരുതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേരളീയ സമൂഹം ഒന്നടങ്കം സിനിമയ്ക്ക് എതിരാണെങ്കില്‍ അത് സിനിമയെ ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഈ സിനിമയുടെ പരാജയവും വിജയവും ഒരു നടനിലേക്ക് മാത്രം ഒതുങ്ങരുതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ആ നടി ഈ സിനിമ കാണുമോ എന്ന ചോദ്യത്തിന് ഈ വിഷയം നടന്നിട്ടില്ലെങ്കില്‍ ആ നടി ഈ സിനിമ കാണണമെന്നില്ലായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചല്ല ആ പെണ്‍കുട്ടിക്ക് ഇത്തരം ദുരനനുഭവം ഉണ്ടായത്. അതുകൊണ്ട് ആ പെണ്‍കുട്ടിയെ ഈ സിനിമയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈ സിനിമ തീയേറ്ററില്‍  പോയി കാണണമോ എന്ന് സത്യസന്ധമായി ആലോചിച്ചിരുന്നു. എന്നാല്‍ എന്റെ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ സിനിമ അധ്വാനം വെച്ച് നോക്കുമ്പോള്‍ പോയി കാണണമെന്നാണ് തനിക്ക് തോന്നിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കാരണം സിനിമയുടെ കഥ പറയുമ്പോള്‍, സിനിമയുടെ ഷൂട്ടിംഗ് തുടരുമ്പോള്‍ ഒന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രദര്‍ശനം തീരുമാനിച്ച ശേഷമാണ് ദിലീപിനെതിരെ ഈ ആരോപണം ഉയര്‍ന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് കോടികള്‍ ലഭിക്കുന്നതിന് വേണ്ടിയല്ല ഈ സിനിമ കാണണമെന്ന് ഞാന്‍ പറയുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

സിനിമ കാണുന്നത് കൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനോടുള്ള നിലപാടില്‍ മാറ്റമില്ല. കോടതി നിരപരാധിയാണെന്ന് പറയുന്നത് വരെ ദിലീപിനെ ന്യായികരിക്കില്ലെന്നും അതുവരെ തന്റെ നിലപാടില്‍ മാറ്റമില്ല. ഈ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതെ ടിവിയിലാണ് ഈ ചിത്രം കാണിക്കുന്നതെങ്കില്‍ കേരളമൊന്നാകെ ഈ ചിത്രം കാണുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com