കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞവ പുതിയ കവറില്‍ വിപണിയില്‍ 

കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍.
കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞവ പുതിയ കവറില്‍ വിപണിയില്‍ 

കൊച്ചി: കുട്ടികള്‍ക്കുളള ആരോഗ്യപാനീയങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മില്‍ക്കോസ് ബ്രാന്‍ഡ് പാനീയങ്ങള്‍ പുതിയ കവറില്‍ അയയ്ക്കുന്നതായി കൊച്ചി നഗരസഭ കണ്ടെത്തി. 

കൊച്ചി മരടിലെ കേന്ദ്രത്തില്‍ പഴകിയ മാള്‍ട്ടോവിറ്റ, ചോക്കോമാള്‍ട്ട് തുടങ്ങിയ ഉല്‍പ്പനങ്ങളാണ് നഗരസഭ റെയ്ഡില്‍ പിടിച്ചെടുത്തത്. പുതിയ തീയതിവച്ചുളള കവറുകള്‍ കമ്പനിതന്നെ ഏജന്‍സിക്ക് എത്തിക്കുന്നു. വിവിധ പേരുകളിലുളള മിഠായികളും കവര്‍ മാറ്റി വിപണിയിലെത്തിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞു. പായ്ക്കിങ്ങിനുളള ഉപകരണങ്ങളും ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com