കോണ്‍ഗ്രസ് നിലപാട് തള്ളി മുരളീധരന്‍: കീഴാറ്റൂര്‍ സമരം ഏറ്റെടുക്കാന്‍ യുഡിഎഫ് ഇല്ല

ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് എതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
കോണ്‍ഗ്രസ് നിലപാട് തള്ളി മുരളീധരന്‍: കീഴാറ്റൂര്‍ സമരം ഏറ്റെടുക്കാന്‍ യുഡിഎഫ് ഇല്ല

കൊച്ചി: ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് എതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരം യുഡിഎഫ് ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ജനങ്ങളെ തല്ലിച്ചതച്ചാല്‍ നോക്കിയിരിക്കാനാകില്ല. കീഴാറ്റൂരില്‍ യുഡിഎഫിന് ബദലുണ്ട്. എന്നുമുതലാണ് സമരം ചെയ്യുന്നവര്‍ എല്‍ഡിഎഫിന് അലവലാതികള്‍ ആയതെന്നും മുരളീധരന്‍ ചോദിച്ചു. 

കീഴാറ്റൂര്‍ സമരം ഏറ്റെടുക്കുമെന്നായിരുന്നു കെപിസിസി തീരുമാനം. ഇത് തള്ളിയാണ് മുരളീധരന്‍ രംഗത്ത് വന്നിരിക്കുന്നത്. നേരെത്തെ സമരം ചെയ്യുന്നവര്‍ക്കെതിരേയും മുരളീധരന്‍ പ്രസ്താവന നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com