ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ല; കുട്ടികളെ ഭാവി സംരക്ഷിക്കാന്‍ ശ്രമം തുടരുമെന്ന് സര്‍ക്കാര്‍

നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാപരവും നിയമപരവുമാണ്
ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ല; കുട്ടികളെ ഭാവി സംരക്ഷിക്കാന്‍ ശ്രമം തുടരുമെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. ഗവര്‍ണറുടെ നടപടി ഭരണഘടനാപരവും നിയമപരവുമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓര്‍ഡിനന്‍സ് ബില്ലാക്കിയാല്‍ ആ ബില്ല ് നടപടിക്രമം പൂര്‍ത്തിയാക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണറുടെ മുന്നില്‍ ഭരണാഘടനാ പരമായി മൂന്ന് സാധ്യതകളാണ് ഉള്ളത്. അതില്‍ വിത്ത്ഹോള്‍ഡ് എന്നതാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ബാലന്‍ പറഞ്ഞു.

കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി എന്തല്ലാം നടപടികള്‍ സ്വീകരിക്കാന്‍ പറ്റുമോ എന്ന കാര്യം പ്രതിപക്ഷവുമായി ആലോചിച്ച് സ്വീകരിക്കും. അതിനുള്ള ഒരു പരീക്ഷണം പരാജയപ്പെട്ടു. ഇനിയും ശ്രമം തുടരും. പൊതുവികാരം കണക്കിലെടുത്താണ് നിയമസഭയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com