തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കള്‍ കൊളേജ് പ്രവേശനത്തില്‍ സര്‍ക്കാരിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇപ്പോഴത്തേത് അസാധാരണമായ സാഹചര്യമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ബല്‍ ഗവര്‍ണര്‍ തള്ളിയതിന് പിന്നാലെ തിടുക്കപ്പെട്ട് തുടര്‍നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷവുമായി ആലോചിച്ച ശേഷം മാത്രമെ ഇനി തീരുമാനമുണ്ടാകൂ. കേസില്‍ സുപ്രീം കോടതിയുടെ തീര്‍പ്പറിഞ്ഞതിനുശേഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കൊളേജിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെടുക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ