ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

ശ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ശ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി. പരാതി പരിഗണിച്ച ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിക്കുവാനും എതിർകക്ഷികളായ എ വി ജോർജ്, ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്ക് നോട്ടീസ് അയക്കുവാനും ഉത്തരവിട്ടു.

കൂടാതെ ദീപക്, ജിതിൻ രാജ്, സന്തോഷ്, സുമേഷ് എന്നിവരെ എ.ആർ ക്യാമ്പിൽ നിന്നും റൂറൽ എസ്പിക്ക് കീഴിൽ നിയമിച്ച ഉത്തരവ്, ഇവരെ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നിയമിച്ച ഉത്തരവ്, ഇവരെ എസ്പിയുടെ സ്ക്വാഡിൽ നിയമിച്ച ഉത്തരവ്, ശ്രീജിത്തിന്റെ അസ്വാഭാവിക മരണത്തെ സംബന്ധിച്ച ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ ഹാജരാക്കുവാൻ റൂറൽ എസ്പിക്ക് സമൻസ് അയക്കുവാനും ഉത്തരവിട്ടിട്ടുണ്ട്. ശ്രീജിത്തിന്റെ അറസ്റ്റ്, ചികിത്സ എന്നിവ സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എറണാകുളം കുന്നത്ത്നാട്  സ്വദേശിയായ എം.വി.എലിയാസ്  നൽകിയ  പരാതിയിലാണ് ലോകായുക്ത തീരുമാനമെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com