എസ്‌സി - എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയ വിധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്ന് കേരളം ; പുനഃപരിശോധന ഹര്‍ജി നല്‍കി

നിയമം ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കും
എസ്‌സി - എസ്ടി നിയമം ദുര്‍ബലപ്പെടുത്തിയ വിധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്ന് കേരളം ; പുനഃപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി : പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമം തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്ന് കേരളം. വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് ആണെന്ന് ചൂണ്ടിക്കാട്ടി കേരളസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. നിയമം ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കുമെന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ വ്യക്തമാക്കി. 

പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ വിധി തിരികെ വിളിക്കണമെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ കേരളം ആവശ്യപ്പെട്ടു. കോടതി വിധി പട്ടിക ജാതി പട്ടിക വര്‍ഗ്ഗകാര്‍ക്ക് ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് ആണെന്നും പുനഃപരിശോധന ഹര്‍ജിയില്‍ കേരളം ആരോപിച്ചിക്കുന്നു. 

1989 ലെ നിയമം ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങളെ തകര്‍ക്കും. നിയമത്തിലെ 18 ആം വകുപ്പ്  ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ സുപ്രീം കോടതി കൊണ്ട് വന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണം. നിയമം വ്യക്തമായ സാഹചര്യത്തില്‍ കോടതി മാര്‍ഗ്ഗരേഖ പുറപ്പടുവിക്കരുത്. 1989 ലെ നിയമത്തില്‍ വ്യക്തത കുറവില്ല എന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജി പ്രകാശ് ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എതിരെ ഉണ്ടാകുന്ന ബലാത്സംഗം, പീഡനം, കൊലപാതകം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഇരകളെ ഭീഷണിപ്പെടുത്താനും ശരിയായ അന്വേഷണം തടസ്സപ്പെടുത്താനും സാധ്യത ഉണ്ട്.  പ്രാഥമിക അന്വേഷണത്തിന്റെ പേരില്‍ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പട്ടികജാതി-പട്ടികവിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം ഉണ്ടെങ്കിലും, അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് ദേശിയ  ക്രൈം
റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരളം പുനഃപരിശോധന ഹര്‍ജിയില്‍ വിശദീകരിക്കുന്നു. മാര്‍ച്ച് 20 ന് സുപ്രീം കോടതി പുറപ്പടുവിച്ച വിധി എസ് സി എസ്ടിക്കാര്‍ക്ക് എതിരായ മറ്റ് അതിക്രമ കേസ്സുകളില്‍ പ്രയോഗിച്ചാല്‍ നീതിയുടെ ദുരുപയോഗം ഉണ്ടാകും. സുപ്രീം കോടതി വിധിക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, മുമ്പ് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com