'എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്?'

'എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്?'
'എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്?'


ശ്മീരിലെ കത്തുവയില്‍ ക്രൂര പീഡനത്തിന് ഇരയായി എട്ടുവയസുകാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് എഴുത്തുകാരി ദീപാ നിശാന്ത്. ഹിന്ദുക്കളെ വെടിവച്ചു കൊല്ലാന്‍ ദീപാ നിശാന്ത് ആഹ്വാനം ചെയ്‌തെന്ന പ്രചാരണം സജീവമാവുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി ദീപയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 

ദീപക് ശങ്കരനാരായണന്റെ കുറിപ്പിന് കമന്റ് ആയാണ് ദീപാ നിശാന്ത് ഇക്കാര്യം അഭിപ്രായം രേഖപ്പെടുത്തിയത്. ദീപക്കിന്റെ പോസ്റ്റിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രചാരണം നടത്തുകയാണ്. അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ദീപക് ജോലി ചെയ്യുന്ന കമ്പനിയുടെ പേജില്‍ സംഘപരിവാര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ ദീപക്കിന് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തുവന്നിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ദീപ നിലപാടില്‍നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചത്.

തോമസ് ഐസക്കിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ദീപാ നിശാന്ത് എഴുതിയ കുറിപ്പ്: 


മുപ്പത്തിയൊന്നു ശതമാനം ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാന്‍ ഞാന്‍ ആഹ്വാനം ചെയ്തത്രേ!

ആ പോസ്റ്റ് പിന്‍വലിച്ചതാണത്രേ !!

ഞാനിട്ട കമന്റ് ഇപ്പോഴും ആ പോസ്റ്റില്‍ത്തന്നെയുണ്ട് .. ദീപക് ശങ്കരനാരായണന്റെ കമന്റാണത്.ദീപക്കിന്റെ വാക്കുകളെ വളച്ചൊടിച്ച് മറ്റൊന്നാക്കി മാറ്റുന്ന നിങ്ങളുടെ തന്ത്രത്തിന് നടുവിരല്‍ നമസ്‌ക്കാരം!!

എങ്ങനെയാണ് ബലാല്‍'സംഘി'കളേ നിങ്ങള്‍ക്കിങ്ങനെ വ്യാജപ്രചരണം നടത്താന്‍ സാധിക്കുന്നത്?

നിങ്ങളെനിക്കു വേണ്ടി ചെലവഴിക്കുന്ന സമയം, ഊര്‍ജ്ജം..... ഇതൊക്കെ ഇനിയും തുടരണം... 'വെടി'യെന്നും വേശ്യയെന്നും വിളിച്ചു കൊണ്ടേയിരിക്കണം...... പണ്ടു പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ..

ട്രെയിനിലെ കുളിമുറിയില്‍ ഒരു ഞരമ്പുരോഗി വരച്ചുവെക്കുന്ന വൈകൃതചിത്രങ്ങള്‍ക്ക് നമ്മുടെ ഛായയുണ്ടോ എന്ന് പരിശോധിക്കാന്‍ പോകരുതെന്ന് ഞാന്‍ അനുഭവത്തില്‍ നിന്ന് പഠിച്ചിട്ടുള്ളതാണ്.

ഞാനിട്ട കമന്റ് പോസ്റ്റിലിപ്പോഴുമുണ്ട്. പിന്‍വലിക്കാന്‍ ഒരുദ്ദേശവുമില്ല!
എഴുത്തോ കഴുത്തോ എന്നു ചോദിച്ചാല്‍ എഴുത്തെന്നു തന്നെയാണുത്തരം!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com