കൊച്ചി: മിതമായതും ന്യായമായ ആവശ്യങ്ങളുമായി നഴ്‌സുമാര്‍ സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണയുമായി എംഎല്‍എ വിടി ബല്‍റാം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വാഗ്ദാനങ്ങളായ സാഹഗചര്യത്തിലാണ് ചേര്‍ത്തലയില്‍ നിന്നും നഴ്‌സുമാര്‍ ലോങ് മാര്‍ച്ച് ഭരണസിരാ കേന്ദ്രമായി തിരുവനനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. അതുകൊണ്ട് കേരളീയ പൊതുസമൂഹം ഇതിന്റെ ഭാഗമാകണമെന്നും ബല്‍റാം പറഞ്ഞു
സംസ്ഥാനസര്‍ക്കാരിനോടും മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനുള്ളത് സമരം അവസാനിപ്പിക്കാന്‍ ഇനിയും സര്‍ക്കാരിന് മുന്നില്‍ സമയമുണ്ട്. അതുകൊണ്ട് ഇന്ന് തന്നെ സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ സമരം അവസാനിപ്പിക്കാനാകും. നമ്മുടെ സഹോദരിമാര്‍ തെരുവിലിറങ്ങുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല, അതുകൊണ്ട് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബല്‍റാം പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ