ബദാമിയില്‍ പോരാട്ടം കനക്കും; സിദ്ധരാമയ്യയ്ക്ക് എതിരാളി ശ്രീരാമലു

ബദാമിയില്‍ ചിത്രം തെളിഞ്ഞു- സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി എംപി ശ്രീരാമലു മത്സരിക്കും - കര്‍ണാടകയില്‍ ഇക്കുറി ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ബദാമി 
ബദാമിയില്‍ പോരാട്ടം കനക്കും; സിദ്ധരാമയ്യയ്ക്ക് എതിരാളി ശ്രീരാമലു

ബംഗളരൂ: കര്‍ണാടക തെരഞ്ഞടുപ്പില്‍ ഇക്കുറി ഏറെ ശ്രദ്ധയേമാകുന്ന മണ്ഡലം ബദാമിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ബിജെപി രംഗത്തിറക്കിയത് എംപി കൂടിയായ ശ്രീരാമലുവിനെയാണ്.  കര്‍ണാടകയിലെ പ്രധാന ഖനലോബിയായ റെഡ്ഡി സഹോദരങ്ങളുടെ പ്രിയങ്കരന്‍ കൂടിയാണ് ശ്രീരമാലു. 

സിദ്ധരാമയ്യ ബദാമിയെ കൂടാതെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. അഞ്ച് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് ചാമുണ്ഡേശ്വേരി. ബദാമിയില്‍ മത്സരം കനക്കുമെന്നതിന് പിന്നാലെയാണ് സിദ്ധരാമയ്യയെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റിയത്. ബദാമിയില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും രണ്ട് തവണ ബിജെപിക്ക് ഒപ്പം നിന്നിരുന്നു. സിദ്ധരാമയ്യയ്ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് യെദ്യൂരപ്പയും ശ്രീരാമലവും ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഒടുവില്‍ ശ്രീരാമലുവിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരൂമാനിക്കുകയായിരുന്നു. കുറുമ്പ, ലിംഗായത്ത് മണ്ഡലത്തിന്  ഏറെ സ്വാധീനമുള്ള മണ്ഡലാണ് ബാദാമി.

തനിക്കെതിരെ ആര് മത്സരരംഗത്തുണ്ടായാലും വോട്ടര്‍മാര്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് പത്രിക സമര്‍പ്പിച്ച ശേഷം സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിക്ക് അധികാരം നേടാന്‍ സഹായമായ റെഡ്ഡി സഹോദരങ്ങളുടെ ഇടപെടല്‍ ഇത്തവണ ബദാമിയിലും വിജയിക്കുമെന്നാണ് ബിജെപിയുടെ കണക്കൂട്ടല്‍. 25 ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. ഇത് ശ്രീരാമലുവിന് സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com