ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കൈമാറി

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും
ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം കൈമാറി


തിരുവനന്തപുരം: തലസ്ഥാനത്ത് മരണമടഞ്ഞ വിദേശ വനിത  ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം ലിഗയുടെ സഹോദരി ഇല്‍സക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു.

ടൂറിസം വകുപ്പ് ലിഗയുടെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കി ആദ്യം മുതല്‍ തന്നെ ഇടപെടല്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.ലീഗയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം സെക്രട്ടറി.റാണി ജോര്‍ജ്ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ്, അഡീഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി എസ് അനില്‍ എന്നിവര്‍ നേരിട്ടെത്തിയാണ് ഇല്‍സക്ക് ചെക്ക് കൈമാറിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com