ആരു വിചാരിച്ചാലും കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ല; സമരത്തെ രാഷ്ട്രീയമായി നേരിടും: കൊടിയേരി

സമരം നടത്തുന്നവരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. നഷ്ടപ്പെടുന്നവരുടെ ആശങ്കപരിഹരിക്കും. എന്നിട്ടും സമരവുമായി മുന്നോട്ട് പോകാനാണ് തയ്യാറാവുന്നതെങ്കില്‍ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കൊടിയേരി
ആരു വിചാരിച്ചാലും കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ല; സമരത്തെ രാഷ്ട്രീയമായി നേരിടും: കൊടിയേരി

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന്‍ ആരും വിചാരിച്ചാലും അനുവദിക്കില്ല. സമരത്തിലൂടെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകര്‍ക്കലാണെന്നും കൊടിയേരി പറഞ്ഞു, കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു കൊടിയേരിയുടെ പ്രതികരണം.

സമരം നടത്തുന്നവരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. നഷ്ടപ്പെടുന്നവരുടെ ആശങ്കപരിഹരിക്കും. എന്നിട്ടും സമരവുമായി മുന്നോട്ട് പോകാനാണ് തയ്യാറാവുന്നതെങ്കില്‍ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കൊടിയേരി പറഞ്ഞു.  എല്ലാ ഇടതുപക്ഷ വിരുദ്ധരും ഒരു കുടക്കീഴില്‍ അണിനിരക്കുന്നതാണ് കീഴാറ്റൂരില്‍ കണ്ടത്. മാവോയിസ്റ്റുകളും, ജമാഅത്തെ ഇസ്ലാമിയും, പോപ്പുലര്‍ഫ്രണ്ടും, ആര്‍എസ്എസു കാരും ഒറ്റ മനസ്സോടെ സിപിഎംവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. ഇതോടൊപ്പം ചില പരിസ്ഥിതി സംഘടനകളും അണിനിരക്കുന്നുണ്ട്. അതില്‍ തെറ്റിദ്ധരിക്കപ്പെട്ടവരും പരിസ്ഥിതി മൗലികവാദികളും ഉള്‍പ്പെട്ടിട്ടുണ്ട്.കീഴാറ്റൂര്‍ ബൈപ്പാസ് മാര്‍ക്‌സിസ്റ്റ് പദ്ധതിയാണെന്നും ഇതുമായി മുന്നോട്ട് പോയാല്‍ ഇവിടെ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്നായിരുന്നു അവരുടെ പ്രചാരണമെന്നും കൊടിയേരി പറഞ്ഞു. 

യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണ് നാഷണല്‍ ഹൈവേയുടെ വികസന കാര്യത്തില്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായം ഉണ്ടാക്കിയത്.ബൈപ്പാസുകളെ സംബന്ധിച്ചുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതും യുഡിഎഫ് ഭരണകാലത്താണ്.കേരളത്തിന്റെ വികസനം ഭാവിതലമുറക്കടക്കം പ്രയോജനകര മാവുന്ന നിലയിലാണ് ഇന്നത്തെ സമൂഹം കാണേണ്ടത്.അതിന് പകരം സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കരുതെന്ന ദുഷ്ടബുദ്ധിയാണ് ചിലര്‍ക്കുള്ളതെന്നും കൊടിയേരി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com