സുഗതകുമാരിയുടെ തറവാട് ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം, സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഇടമാവും

സുഗതകുമാരിയുടെ തറവാട് ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം, സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഇടമാവും
സുഗതകുമാരിയുടെ തറവാട് ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം, സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് ഇടമാവും

പത്തനംതിട്ട: കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് ഇനി സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം. ആറ് മാസം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഗസറ്റ് വിജ്ഞാപനത്തോടെ സര്‍ക്കാര്‍ വീട് ഏറ്റെടുത്തു. 

സുഗതകുമാരിയുടെ വീട് സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വീണ ജോര്‍ജ്ജ് എംഎല്‍എ അറിയിച്ചു. നൂറിലധികം പഴക്കമുള്ള വീടിന്റെ ചരിത്ര പ്രാധാന്യവും പുരാവസ്തു മൂല്യവും കണക്കിലെടുത്താണ് നടപടി. വീട് സംരക്ഷിച്ചുകൊണ്ടുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 21ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും.

സംരക്ഷണ പ്രവൃത്തികള്‍ക്കായി 67 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതിനുള്ള കരാര്‍ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 36.80 സെന്റ് സ്ഥലവും വീടുമാണ് സംരക്ഷിത സ്മാരകത്തില്‍ ഉള്‍പ്പെടുത്തുന്നത്. വീടിന്റെ 40 ശതമാനത്തിലധികം ഭാഗം മാറ്റി സ്ഥാപിക്കണം. വീടും പരിസരവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരേ ടെണ്ടറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പറമ്പിലുള്ള കാവ് പഴയരീതിയില്‍ സംരക്ഷിക്കും. ആല്‍ത്തറ കവിയരങ്ങിനും സാംസ്‌കാരിക കൂട്ടായ്മകള്‍ക്കും വേണ്ടിയുള്ള ഇടമാക്കും. 

സുഗതകുമാരി ഉള്‍പ്പെടുന്ന ബോധേശ്വര്‍ ട്രസ്റ്റിന്റെ താല്‍പ്പര്യം കൂടി കണക്കിലെടുത്താണ് വീട് സംരക്ഷിക്കുന്നത്. അനുജത്തി സുജാതദേവിയുടെയും ജ്യേഷ്ഠത്തി ഹൃദയകുമാരിയുടെയും വലിയ ആഗ്രഹമായിരുന്നു വീട് സ്മാരകമായി സംരക്ഷിക്കുകയെന്നതെന്ന് സുഗതകുമാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com