'ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു. അത് ഈ സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല'

'ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു. അത് ഈ സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല'
'ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു. അത് ഈ സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല'

കൊച്ചി: കുടുംബങ്ങളില്‍പ്പോലും അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ് സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് എഴുത്തുകാരി ദീപ നിശാന്ത് പറയുന്നു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി 'സ്ത്രീപക്ഷസമരങ്ങളുടെ പ്രസക്തി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ 'കുടുംബത്തില്‍ പിറക്കാത്ത'വരും 'ഒരുമ്പെട്ടവളു'മായി മുദ്രകുത്തുന്ന സമൂഹമാണ് അവള്‍ക്കുചുറ്റും അരുതുകളുടെ വിലങ്ങുകള്‍ തീര്‍ക്കുന്നത്. എതിര്‍ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ നിശബ്ദരാക്കാന്‍ പലവഴികളില്‍ ശ്രമം നടക്കുന്നുണ്ട്. ആ  ശ്രമങ്ങള്‍ക്കൊപ്പം നിസ്സംഗതയോടെ മുന്നോട്ടുനീങ്ങുകയാണ് നാം. സ്ത്രീയെ എല്ലാക്കാലത്തും ഒരു ഇരമാത്രമായി കാണാനാണ് പുരുഷാധിപത്യസമൂഹത്തിന് താല്‍പ്പര്യം. ഈ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടണമെങ്കില്‍ സ്ത്രീ സ്വയം പോരാടണം. ആദ്യം സ്വന്തം മനസ്സിനോടും പിന്നെ വ്യവസ്ഥിതിയോടും. ഇതത്ര എളുപ്പമല്ല. ഒപ്പം സാമ്പത്തിക സുരക്ഷിതത്വവും വേണം.

മലയാളസിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ തുറന്നുപറഞ്ഞപ്പോള്‍, ആ പറച്ചിലായി അവള്‍ചെയ്ത ആദ്യ തെറ്റ്. എന്നാല്‍, ആ തുറന്നുപറച്ചില്‍ ധൈര്യപൂര്‍വമുള്ള, പുരോഗമനപരമായ നിലപാടായിരുന്നു. അത് ഈ സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഏതുഘട്ടത്തിലും പൊതു ഇടത്തില്‍ ഒരാക്രമണം ഏതു സ്ത്രീയും പ്രതീക്ഷിക്കേണ്ടുന്ന സാഹചര്യമാണുള്ളത്. ബലാത്സംഗം ഈ സമൂഹത്തിന് ക്രൂരമായ തമാശയായി മാറി. ആക്രമിക്കപ്പെടുന്ന പെണ്ണിന്റെ മനസ്സിന് എല്ലാ പിന്തുണയും നല്‍കി അവള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ജനാധിപത്യപരവും പുരോഗമനപരവുമായ ഉയര്‍ന്ന നിലവാരത്തിലേക്ക് സമൂഹമെത്തുന്നത്. വ്യക്തിപരതയ്ക്കപ്പുറം സാമൂഹ്യജീവിയായി മാറിയാലേ ഈ പുരോഗമനപരതയുണ്ടാവൂയെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com