തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ​ഗതാ​ഗതം പുനസ്ഥാപിക്കാനായില്ല; ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവ 

മധുര ഡിവിഷനു കീഴിലുള്ള കൊല്ലം-പുനലൂർ പാത ഗതാഗയോഗ്യമായെങ്കിലും ട്രെയിനുകൾ ഓടിത്തുടങ്ങുന്ന കാര്യത്തിൽ അറിയിപ്പ് വന്നിട്ടില്ല
തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ​ഗതാ​ഗതം പുനസ്ഥാപിക്കാനായില്ല; ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവ 

കൊച്ചി: തൃശ്ശൂർ-ഗുരുവായൂർ പാതയൊഴികെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾക്കു കീഴിലെ എല്ലാ പാതകളിലും ട്രെയിനുകൾ സാധാരണ നിലയിലേക്ക്. മധുര ഡിവിഷനു കീഴിലുള്ള കൊല്ലം-പുനലൂർ പാത ഗതാഗയോഗ്യമായെങ്കിലും ട്രെയിനുകൾ ഓടിത്തുടങ്ങുന്ന കാര്യത്തിൽ അറിയിപ്പ് വന്നിട്ടില്ല. പാളത്തിൽ കേടുപാടുകൾ ഉണ്ടായ ഭാഗങ്ങളിൽ വേഗ നിയന്ത്രണത്തോടെയാണ് തീവണ്ടികൾ ഓടുന്നത്. എറണാകുളം -ഷൊർണൂർ റൂട്ടിൽ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം ഇന്നും തുടരും. ‌

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് (16308) 

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306) 

ഷൊർണൂർ-എറണാകുളം പാസഞ്ചർ (56361) 

പാലക്കാട്-പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791) 

‌ആലപ്പുഴ-കായംകുളം-ആലപ്പുഴ പാസഞ്ചർ (56377/378) 

കൊല്ലം-ആലപ്പുഴ-എറണാകുളം പാസഞ്ചർ (66310)

ഷൊർണൂർ-എറണാകുളം-ഷൊർണൂർ (56361/56364) പാസഞ്ചർ 

കൊല്ലം-കോട്ടയം പാസഞ്ചർ (56394) 

കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302/66303) 

എറണാകുളം-ആലപ്പുഴ പാസഞ്ചർ (56379) 

കോട്ടയം-നിലമ്പൂർ-കോട്ടയം പാസഞ്ചർ (56362/56363) 

പാലക്കാട്-എറണാകുളം-പാലക്കാട് മെമു (66611/66612) 

ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് (16341) (ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഓടില്ല) 

കൊല്ലം-പുനലൂർ റൂട്ടിലെയും തൃശ്ശൂർ-ഗുരുവായൂർ റൂട്ടിലെയും പാസഞ്ചറുകളും ഇന്ന് ഓടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com