ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തല്‍, സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തല്‍, സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

തെന്മല: ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി എന്ന് ആരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ വീട്ടമ്മയുടെ പരാതി. സംഭവം സിപിഎം നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി. 

ഇടമണ്‍ സ്വദേശിയായ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഏരിയ പ്രസിഡന്റുമായ സിപിഎം അംഗത്തിനെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ഇയാള്‍ ഫോണില്‍ വിളിച്ച് അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. 

ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന് ഒപ്പം പാര്‍ട്ടി ഇയാള്‍ക്കെതിരെ രഹസ്യ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com