യുവനടിയെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ കേസ് 17 ന് പരിഗണിക്കും

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും അന്ന് പരിഗണിക്കും
യുവനടിയെ തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ കേസ് 17 ന് പരിഗണിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷകന്‍ നല്‍കിയ കേസ് എറണാകുളം സെഷന്‍സ് കോടതി സപ്തംബര്‍ 17ന് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ച ശേഷമാണ് കോടതി പുതിയ തിയ്യതി നിശ്ചയിച്ചത്

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളും അന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനി, നടന്‍ ദീലീപ് എന്നിവരുടെ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്

കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതിയെ നിയോഗിക്കണം, വനിതാ ജഡ്ജി വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേസിലെ മുഖ്യസാക്ഷിയും ഇരയുമായ നടി സമര്‍പ്പിച്ച  ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com