'സ്ഥാനാര്‍ഥിയാവാന്‍ ഇല്ല'; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കില്ലെന്ന് മഞ്ജു വാര്യര്‍

മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ  ഇതിനെ തള്ളിക്കൊണ്ട് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു
'സ്ഥാനാര്‍ഥിയാവാന്‍ ഇല്ല'; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കില്ലെന്ന് മഞ്ജു വാര്യര്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ തള്ളി മഞ്ജു വാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും മഞ്ജു വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരിനടുത്ത് മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ  ഇതിനെ തള്ളിക്കൊണ്ട് സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിലെ പ്രവര്‍ത്തകരെയായിരിക്കും പരിഗണിക്കുകയെന്ന ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com