ബജറ്റില്‍ ഇടംപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കവിത; അടുക്കളയിലെ കാണാപ്പണികള്‍ കൃത്യമായി കുറിച്ചിട്ടു

പതിവില്‍ നിന്നും വ്യത്യസ്തമായി വിവിധ എഴുത്തുകാരികളുടെ വരികകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രദ്ധിച്ചത്.
ബജറ്റില്‍ ഇടംപിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കവിത; അടുക്കളയിലെ കാണാപ്പണികള്‍ കൃത്യമായി കുറിച്ചിട്ടു

തിരുവനന്തപുരം: പതിവില്‍ നിന്നും വ്യത്യസ്തമായി വിവിധ എഴുത്തുകാരികളുടെ വരികകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രദ്ധിച്ചത്.  സുഗതകുമാരിയുടെ അടക്കം എഴുത്തുകാരികളുടെ കവിതകളിലെ വരികളാണ് ഓരോ മേഖലയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ആമുഖമായി തോമസ് ഐസക്ക് നിരത്തിയത്. 

വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട എന്‍ പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ചതായി തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികളാണ് ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായത്.

 അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്‌നേഹ- ഐസക്ക് പറയുന്നു.


ഡോ തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍ പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്‌നേഹ. പ്രദീപ് കോ??ണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്‌നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com