ക്ഷേത്രങ്ങളെ വേശ്യാലയങ്ങളോട് ഉപമിച്ച മതപ്രഭാഷകന്‍ ക്ഷേത്രത്തില്‍ ആധ്യാത്മിക പ്രഭാഷണത്തിന്; സംഘാടകരായ ആര്‍എസ്എസില്‍ തമ്മിലടി

ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിന് തുല്യമാണ് എന്ന വിവാദ പ്രസംഗം നടത്തിയ മതപ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി ക്ഷേത്രത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുന്നു. വെണ്ണക്കോ
ക്ഷേത്രങ്ങളെ വേശ്യാലയങ്ങളോട് ഉപമിച്ച മതപ്രഭാഷകന്‍ ക്ഷേത്രത്തില്‍ ആധ്യാത്മിക പ്രഭാഷണത്തിന്; സംഘാടകരായ ആര്‍എസ്എസില്‍ തമ്മിലടി

കോഴിക്കോട്: ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിന് തുല്യമാണ് എന്ന വിവാദ പ്രസംഗം നടത്തിയ മതപ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി ക്ഷേത്രത്തില്‍ ആധ്യാത്മിക പ്രഭാഷണം നടത്തുന്നു. വെണ്ണക്കോട്, എളേടത്ത് ശ്രീ ഗോശാലാകൃഷ്ണ ക്ഷേത്രത്തിലാണ് തീവ്ര ഹിന്ദു മത വിരുദ്ധ വികാരം ഉണര്‍ത്തിയ പ്രസംഗങ്ങള്‍ നടത്തിയ മതപ്രഭാഷകന്‍ ആധ്യാത്മിക പ്രഭാഷണത്തിന് എത്തുന്നത്. ഫെബ്രുവരി 21നാണ് മുജാഹിദ് ആധ്യാത്മിക പ്രഭാഷണം നടത്തുന്നത്. അന്നുതന്നെ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം.കെ രാഘവന്‍ എംപിയാണ്. 

പിറ്റേദിവസം  ആധ്യാത്മിക പ്രഭാഷണം നടത്തുന്നത് ഉമേഷ് തേവര്‍കാവിലാണ് പങ്കെടുക്കുന്നത്. മുജാഹിദ് പങ്കെടുക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് നേതാവ് പങ്കെടുക്കുന്നതിനെ ചൊല്ലി ആര്‍എസ്എസിനുള്ളില്‍ ഭിന്നിപ്പുണ്ട്. ഉമേഷ് പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ഒരുവിഭാഗം പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.  എന്നാല്‍ മുജാഹിദിനെ പങ്കെടുപ്പിക്കിന്നതില്‍ തെറ്റില്ല എന്നാണ് ഒരു വിഭാഗത്തിന്റെ പക്ഷം. വയല്‍ നികത്തി പള്ളി പണിയുന്നതിന് എതിരെ ആര്‍എസ്എസ് സമരം നടത്തുന്ന പ്രദേശം കൂടിയാണ് ഇവിടം. 

കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദില്‍ നടത്തിയ പ്രഭാഷണത്തിലാണ് മുജാഹിദ് ബാലുശ്ശേരി വിവാദ പ്രസ്ഥാവന നടത്തിയത്. ക്ഷേത്രങ്ങള്‍ക്ക് പണം നല്‍കുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാര്‍ നരകത്തില്‍ എത്തിച്ചേരുമെന്നും മുജാഹിദ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com