'ട്രംപ് ഭായി, വടക്കന്‍ കൊറിയയെ ഒതുക്കാന്‍ ഭാഗവത്ജിയെ വിളിച്ചാല്‍ മതി'

'ട്രംപ് ഭായി, വടക്കന്‍ കൊറിയയെ ഒതുക്കാന്‍ ഭാഗവത്ജിയെ വിളിച്ചാല്‍ മതി'
'ട്രംപ് ഭായി, വടക്കന്‍ കൊറിയയെ ഒതുക്കാന്‍ ഭാഗവത്ജിയെ വിളിച്ചാല്‍ മതി'

ന്ത്യന്‍ സൈന്യം ആറോ ഏഴോ മാസം കൊണ്ടു ചെയ്യുന്നത് ആര്‍എസ്എസിന് മൂന്നു ദിവസം കൊണ്ടു ചെയ്യാമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ ട്രോളി എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. നോര്‍ത്ത് കൊറിയയെ ഒതുക്കാന്‍ ഭാഗവതിനെ ഒന്നു വിളിച്ചാല്‍ മതിയെന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നോര്‍ത്ത് കൊറിയയുടെ ആണവ പദ്ധതി തകര്‍ക്കാന്‍ കൂടുതല്‍ നടപടി വേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനും ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് എന്‍എസ് മാധവന്റെ കമന്റ്. 'വിയര്‍ക്കേണ്ട കാര്യമില്ല, പുതിന്‍ഭായി, ട്രംപ് ഭായി. ഭാഗവത്ജിയെ ഒന്നു വിളിച്ചാല്‍ മതി'

സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സൈന്യത്തിന് യുദ്ധത്തിന് ഒരുങ്ങാന്‍ ആറോ ഏഴോ മാസം വേണ്ടിവരുമ്പോള്‍ ആര്‍എസ്എസിന് മൂന്നു ദിവസം മതിയെന്ന് ഭാഗവത് പറഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിവാദമായതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തുവന്നിരുന്നു. സന്ദര്‍ഭത്തില്‍നിന്നു അടര്‍ത്തിയെടുത്താണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സംഘം പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യം വരികയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ മൂന്നു ദിവസം കൊണ്ട് ആര്‍എസ്എസിനെ യുദ്ധത്തിനു സജ്ജമാക്കാന്‍ സൈന്യത്തിനു കഴിയും എന്നാണ് മോഹന്‍ ഭാഗവത് പ്രസംഗിച്ചത് എന്നാണ് സംഘടന വിശദീകരിച്ചത്. ബിഹാറിലെ മുസാഫര്‍പുരിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.

സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ ഓരോ ഇന്ത്യക്കാരനും അപമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരെ മുഴുവന്‍ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ചവരെയാണ് ആര്‍എസ്എസ് മേധാവി അപമാനിച്ചത്. രക്തസാക്ഷികളെയും സൈന്യത്തെയും അപമാനിച്ച മോഹന്‍ ഭാഗവതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com