മുസ്‌ലിം മത മൗലികവാദികള്‍ എല്ലാ കലകളേയും വെറുക്കുന്നവര്‍: എം.എന്‍ കാരശ്ശേരി

ഒരു അഡാറ് ലൗവിലെ മാണിക്ക മലരായ പൂവി എന്ന ഗാനം മുസ്‌ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന മത മൗലികവാദികളുടെ പ്രചാരണം ഞെട്ടിപ്പിക്കുന്നതെന്ന് എം.എന്‍ കാരശ്ശേരി. 
മുസ്‌ലിം മത മൗലികവാദികള്‍ എല്ലാ കലകളേയും വെറുക്കുന്നവര്‍: എം.എന്‍ കാരശ്ശേരി

രു അഡാറ് ലൗവിലെ മാണിക്ക മലരായ പൂവി എന്ന ഗാനം മുസ്‌ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന മത മൗലികവാദികളുടെ പ്രചാരണം ഞെട്ടിപ്പിക്കുന്നതെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. 

മികച്ച മാപ്പിള പാട്ടുകളിലൊന്നാണ് മാണിക്ക മലരായ പൂവി എന്ന ഗാനം. മാണിക്യ മലരായ പൂവി പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് വരച്ചിടുന്നത്. എല്ലാ മതമൗലികവാദികളും പ്രത്യേകിച്ച് മുസ്‌ലിം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവരാണ്. കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നത് അവര്‍ അനുവദിക്കില്ലെന്നും കാരശ്ശേരി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. കല എപ്പോഴും മമൗലികവാദത്തേയും പൗരോഹിത്യത്തേയും പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗമാണെന്നും കാരശേരി പറഞ്ഞു.

ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ കടുത്ത ആക്രമണമാണ് മത മൗലികവാദികള്‍ അഴിച്ചുവിട്ടത്. സംവിധായകന്‍ ഒമര്‍ ലുലുവിനും പ്രിയക്കും എതിരെ ഇവര്‍ കേസും കൊടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com