സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്: വലഞ്ഞ് ജനം; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.
സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക്: വലഞ്ഞ് ജനം; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വടക്കന്‍ മേഖലയെ സമരം സാരമായി ബാധിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലകള്‍ ഏകദേശം സ്തംഭിച്ച അവസ്ഥയിലാണ്. മലയോര മേഖലയേയും സമരം കാര്യമായി ബാധിച്ചു. 

യാത്രാക്ലേശത്തിന് താത്ക്കാലിക പരിഹാരത്തിനായി കെഎസ്ആര്‍ടിസി കൂടിതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. അവധിയിലുള്ള എല്ലാ ജീവനക്കാരോടും തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച മാത്രം 2000 ട്രിപ്പുകള്‍ നടത്തിയെന്നും കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന്‍ പറഞ്ഞു. യാത്രക്കാരുടെ ആവശ്യകത തിരിച്ചറിഞ്ഞ് സര്‍വീസ് അയക്കുന്നതിന്.യൂണിറ്റ് അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 

ചര്‍ജ് വര്‍ധവില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ മുന്‍നിലപാട് മയപ്പെടുത്തിയ ബസുടമകള്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ചു രൂപയാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മറ്റന്നാള്‍ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങാനും ബസുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com