കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലായത് യഥാര്‍ഥ പ്രതികളാണെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങിയതാണെന്ന് കോടിയേരി പറയുമ്പോള്‍ അവരെ അറസ്റ്റ് ചെയ്തതാണെന്ന് പോലീസ് പറയുന്നു. ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.
കൃത്യമായി പരിശീലനം കിട്ടിയ പ്രൊഫഷണലുകളാണ് കൊലപാതകം നടത്തിയത്. അവര്‍ക്ക് മാത്രമേ ഇത്രത്തോളം ക്രൂരമായി വെട്ടിനുറുക്കാന്‍ കഴിയുകയുള്ളൂവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികള്‍ കേസില്‍ ഉള്‍പ്പെടാതിരിക്കാനാണ് പോലീസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരത്തിലാണ് കെ.സുധാകരന്‍.
ഷുഹൈബ് വധക്കേസില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ഥ പ്രതികളെ തന്നെയാണ് പോലീസ് പിടികൂടിയിട്ടുള്ളതെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രതികള്‍ കീഴടങ്ങിയതല്ല, പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ