സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കണം ; ആരോഗ്യ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

ചെറിയ ആശുപത്രികള്‍ക്ക് നികുതി ഇളവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകീട്ട് ആറുവരെ ആക്കണം
സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കണം ; ആരോഗ്യ നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.  ആരോഗ്യവകുപ്പ് ക്ലിനിക്കല്‍, മെഡിസിന്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കും. ക്ലിനിക്കല്‍ വിഭാഗത്തിലായിരിക്കും പൊതുജനാരോഗ്യം. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു. മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബന്ധമാക്കണമെന്നും നയം ശുപാര്‍ശ ചെയ്യുന്നു.

ചെറിയ ആശുപത്രികള്‍ക്ക് നികുതി ഇളവ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം വൈകീട്ട് ആറുവരെ ആക്കണം. സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുവന്ന വിവരങ്ങള്‍ നല്‍കണം. പരാതി പരാഹിരത്തിന് ഓംബുഡ്‌സ്മാന്‍ വേണം തുടങ്ങിയവയാണ് കരട് നിര്‍ദേശത്തിലെ പ്രധാന ശുപാര്‍ശകള്‍. 

സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായി പതിനേഴംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇഖ്ഹാല്‍ സമിതി കഴിഞ്ഞ സെപ്തംബറിലാണ് ആരോഗ്യനയത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com