ഒമര്‍ ലുലു സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടന്‍: എന്‍എസ് മാധവന്‍

ഒമര്‍ ലുലു സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടന്‍: എന്‍എസ് മാധവന്‍
ഒമര്‍ ലുലു സ്ത്രീ അധിക്ഷേപത്തെ പിന്തുണയ്ക്കുന്ന നികൃഷ്ടന്‍: എന്‍എസ് മാധവന്‍

സംവിധായകന്‍ ഒമര്‍ ലുലു സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനാണെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഒമര്‍ ലുലു അംഗമായ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുറന്നുകാണിക്കുന്ന പത്രവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായപ്രകടനം.

കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് മാധവന്‍ ട്വീറ്റില്‍ പറഞ്ഞു. മലയാളികളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ ഇരുണ്ട മുഖം വ്യക്തമാക്കുന്നതാണ് പത്രവാര്‍ത്തയെന്ന് ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒമര്‍ ലുലു അംഗമായ ഫാന്‍ ഫൈറ്റിങ് ക്ലബ് എന്ന ഗ്രൂപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധവന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അധിക്ഷേപകരമായ ചര്‍ച്ചകള്‍ക്കു കുപ്രസിദ്ധമായ ഈ ഗ്രൂപ്പ് നേരത്തെ തന്നെ വിവാദമായിരുന്നു. ഗ്രൂപ്പില്‍ ഒമര്‍ ലുലു നടത്തിയ കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളെ ശരിവയ്ക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വംശീയ അധിക്ഷേപ പരാര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഈ ഗ്രൂപ്പ് അടച്ചുപൂട്ടിയിരിക്കുകയാണ്. അഡ്മിന്‍ തന്നെയാണ് ഗ്രൂപ്പ് നിര്‍ത്തുകയാണെന്ന് അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com