തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം ഡമ്മി പ്രതിയാക്കിയെന്ന ആരോപണവുമായി കുടുംബം. കാട്ടാക്കട ഡിവൈഎഫ്‌ഐ മുന്‍ ലോക്കല്‍ സെക്രട്ടറി ചന്ദ്രമോഹന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പ്രതിയാക്കിയത് കാട്ടാക്കടയിലെ സിപിഎം- എസ്ഡിപിഐ സംഘട്ടനകേസിലെന്ന് കുടുംബം വെളിപ്പെടുത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു
കേസില്‍ 12 ദിവസം റിമാന്‍ഡിലായിരുന്ന ചന്ദ്രമോഹന്‍ ജാമ്യത്തിലിറങ്ങി പിറ്റേന്ന് മരിച്ചു. ചന്ദ്രമോഹനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ആരോപിച്ചു. അതേസമയം പാര്‍ട്ടി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും അറിയിച്ചു.
ശുഹൈബ് വധക്കേസില്‍ ഡമ്മി പ്രതികളെ നിര്‍ത്തി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായുളള പ്രതിപക്ഷ ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. സിപിഎം സംസ്ഥാന സമ്മേളനത്തിലും ശുഹൈബ് വധം ചര്‍ച്ചയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ