'ഇങ്ങനെയൊരു ഊളയെ ആദരിക്കുമ്പോള്‍ അരുത് എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് എത്ര പാണ്ഡിത്യമുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം'; രൂക്ഷ വിമര്‍ശനവുമായി ഹരീഷ്

രജത് കുമാറിനെ പൊതുവേദിയില്‍ വെച്ച് ഗവര്‍ണര്‍ ആദരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
'ഇങ്ങനെയൊരു ഊളയെ ആദരിക്കുമ്പോള്‍ അരുത് എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് എത്ര പാണ്ഡിത്യമുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം'; രൂക്ഷ വിമര്‍ശനവുമായി ഹരീഷ്

അധ്യാപകനും ആക്ടിവിറ്റുമായ ഡോ. രജത് കുമാറിനെ ആദരിച്ചതിന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ  രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. രജത് കുമാറിനെ പോലൊരു ഊളയെ പൊതു പരിപാടിയില്‍ ആദരിക്കുമ്പോള്‍ അരുത് എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് എത്ര പാണ്ഡിത്യമുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യമെന്ന് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഹരീഷ് ചോദിച്ചു. രജത് കുമാറിനെ പൊതുവേദിയില്‍ വെച്ച് ഗവര്‍ണര്‍ ആദരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ആദരിക്കല്‍. 

ഹരീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപം

'16 ഭാഷ അറിയാവുന്നവന്‍ ആയിരുന്നത്രേ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു. പക്ഷെ, ആര്‍എസ്എസ് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ 'അരുത്' എന്ന് പറയാന്‍ ഒരു ഭാഷ പോലും അങ്ങേരെ തുണച്ചില്ലെങ്കില്‍ എത്ര ഭാഷ അറിഞ്ഞിട്ടെന്ത് കാര്യം' എന്ന ഏറ്റവും യുക്തിസഹമായ ചോദ്യം കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്. അതുകൊണ്ടുതന്നെ, വേണ്ടപ്പോള്‍ വേണ്ടുന്നപോലെ ഉപയോഗിക്കാത്ത ഒരുവന്റെയും ഒരു പാണ്ഡിത്യത്തിലും അന്നും ഇന്നും ബഹുമാനമില്ല. നിലപാടിനെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് വലിയ പണ്ഡിതനാണ്, നല്ല വാഗ്മിയാണ്, വായനക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പോലുമാണത്രെ.

രജത്കുമാറിനേപ്പോലൊരു ഊളയെ, കടുത്ത സ്ത്രീവിരുദ്ധനെ, അശാസ്ത്രീയത വിളമ്പുന്നവനെ, വിദ്യാഭ്യാസത്തെ വ്യഭിചാരിക്കുന്നവനെ പൊതുവേദിയില്‍ ഗവര്‍ണ്ണര്‍ ആദരികുമ്പോള്‍ 'അരുത്' എന്ന് പറയാന്‍ നാവില്ലെങ്കില്‍, എഴുന്നേറ്റു നിന്ന് ആര്യ ജയ സുരേഷ് കൂവിയതുപോലെ ഒന്ന് കൂവാന്‍ പോലും പറ്റുന്നില്ലെങ്കില്‍ ഈ വിദ്യാഭ്യാസമന്ത്രിക്ക് എന്ത് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com