"ഈഴവ ശാന്തിയെ പുറത്താക്കണം" ; കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിച്ചില്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ മടങ്ങി

കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മേല്‍ശാന്തി അശോകനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്.
"ഈഴവ ശാന്തിയെ പുറത്താക്കണം" ; കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിച്ചില്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ മടങ്ങി

കൊല്ലം : ക്ഷേത്രത്തില്‍ നിന്നും ഈഴവ സമുദായക്കാരനായ മേല്‍ശാന്തിയെ പുറത്താക്കണമെന്ന് ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മേല്‍ശാന്തി അശോകനെതിരെയാണ് ക്ഷേത്ര ഉപദേശക സമിതിയിലെ ഒരു വിഭാഗം രംഗത്തെത്തിയത്. അശോകനെ മേല്‍ശാന്തി സ്ഥാനത്തു നിന്നും മാറ്റാതെ കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. 

ക്ഷേത്രത്തിലെ കാണിക്കവഞ്ചി എണ്ണാനായി ദേവസ്വം ബോര്‍ഡ് കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറും സബ് ഗ്രൂപ്പ് ഓഫീസറും എത്തിയപ്പോഴാണ് ഇവര്‍ മേല്‍ശാന്തിയെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് രംഗത്തുവന്നത്. അശോകനം മാറ്റാതെ കാണിക്ക വഞ്ചി എണ്ണാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയെ തുടര്‍ന്ന് ഇവര്‍ തിരിച്ചുപോകുകയായിരുന്നു. 

മൈനാഗപ്പള്ളി നവരംഗം ചെരുവില്‍ അശോകന്‍ 1988 ലാണ് ദേവസ്വംബോര്‍ഡില്‍ ശാന്തിക്കാരനായി നിയമിക്കപ്പെടുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി സേവനം അനുഷ്ഠിച്ച അശോകന്‍, കഴിഞ്ഞ രണ്ടര വര്‍ഷമായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. മുമ്പും അശോകനെതിരെ ജാതിവാദികള്‍ പോസ്റ്റര്‍ പ്രചാരണം അടക്കം നടത്തി അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അശോകനെ കൂടാതെ, ക്ഷേത്രത്തില്‍ പുറംജോലികള്‍ ചെയ്യുന്ന ഒച്ചിറ സ്വദേശി ഉഷയെയും പുറത്താക്കണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com