ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ല; ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും: പിണറായി

ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ല - ഇതെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങള്‍ - ദുരന്ത നിവാരണ ഫണ്ടാണെന്ന് അറിഞ്ഞിരുന്നില്ല
ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ല; ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും: പിണറായി

തിരുവനന്തപുരം:ഓഖി ദുരന്തഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജില്ലാ സ്‌മ്മേളനത്തില്‍ പങ്കെടുത്തെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം എന്നും പിണറായി പറഞ്ഞു.  

ഹെലികോപ്റ്ററില്‍ മാത്രമല്ല, മന്ത്രിമാര്‍ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവു വഹിക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണി.  തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയലല്ലോ താനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹെലികോപ്റ്റല്‍ യാത്രയില്‍ അപാകതയില്ല. നാളെയും ഇത് തുടരും. നേരത്തെയും മറ്റുമുഖ്യമന്ത്രിമാര്‍ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ഇതില്‍ ആപാകതയില്‌ല ഇത്തരം കാര്യത്തില്‍ അസാധാരണമായി ഒന്നും ഉണ്ടാകില്ലെന്നും പിണറായി പറഞ്ഞു
 
ഹെലികോപ്റ്ററില്‍ മാത്രമല്ല, മന്ത്രിമാര്‍ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചെലവു വഹിക്കുന്നതും സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണി.  തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയലല്ലോ താനെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍നിന്ന് ഓഖി സംഘത്തെ കാണാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് എട്ടു ലക്ഷം രൂപയാണു ചിലവായത്. ഇതിനുള്ള തുക ഓഖി ദുരിതാശ്വാസനിധിയില്‍ നിന്ന് എടുത്തതാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com